സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു.
ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾപോലും അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക.
പ്രശ്നങ്ങൾ ഉണ്ടാക്കാൻ എല്ലാവരാലും സാധിച്ചേക്കും; എന്നാൽ അവ പരിഹരിക്കാൻ എല്ലാവരാലും സാധിച്ചു കൊള്ളണമെന്നില്ല.
പ്രശ്നങ്ങൾ പരിഹരിക്കുന്നവരായില്ലെങ്കിലും; പ്രശ്നങ്ങളുണ്ടാക്കുന്നവരാവരുത്.
അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് പറയുവാനും, അത്തരം കാര്യങ്ങൾ ആരോടും ചോദിച്ച് പഠിക്കുവാനും മടിയും, ആത്മാഭിമാനവും തടസമാവരുത്.

