കൂട്ടക്കര അങ്കണവാടിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് കൂട്ടക്കര അങ്കണവാടിയിൽ ഓണാഘോഷം സംഘടിപ്പിച്ചു. സ്നേഹ പൂക്കളം തീർത്തും, കലാ-കായിക മത്സരങ്ങൾ നടത്തിയും ഓണസദ്യ ഒരുക്കിയും ആഘോഷിച്ചു.
അങ്കണവാടി ALMSC മെമ്പർ ജയേഷ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്കമ്മിറ്റി ചെയർപേഴ്സൺ ഏലിയാമ്മ ഇടമുളയിൽ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ മിനി ജോർജ്, ജോബി നാക്കമലയിൽ, മാത്യു വാതല്ലൂർ, ഷെഫീന കളപ്പുരയ്ക്കൽ, പി സി സക്കീന ജോർജറ്റ് ഫിജോ, ലിന്റാ അനീഷ്, ദീപ ലിജോ, അജിത അനിൽ, ബിജിന അജിഷ് , സുബൈദ കളപ്പുരക്കൽ, ജെസീല അലവി, പ്രവീൺദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

