അധ്യാപകരെ മൈത്രി വെട്ടുപാറ ആദരിച്ചു
വെട്ടുപാറ:
അധ്യാപക ദിനത്തിന്‍റെ ഭാഗമായി വെട്ടുപാറ പ്രദേശത്ത് ഒരു തലമുറക്ക് ആദ്യാക്ഷരം നുകർന്ന് നൽകി ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന റിട്ടയേർഡ് അധ്യാപകരെ മൈത്രി വെട്ടുപാറ ആദരിച്ചു.
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ മൈത്രി ഓഫീസിൽ വെച്ചു നടന്ന പരിപാടി കൊണ്ടോട്ടി മുതിർന്ന അധ്യാപകൻ ഇ എം അഹമ്മദ് കുട്ടി മൗലവി ഉത്ഘാടനം ചെയ്തു. സി സി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷനായിരുന്നു.
അലി മൗലവി, കെ പി സി അലി മാസ്റ്റർ, കെ പി ഹുസൈൻ മുസ്‌ലിയാർ, കോയ മാസ്റ്റർ ഇരട്ടമുഴി, കെ.പി അബ്ദുള്ള മുസ്‌ലിയാർ, കെ പി അലി മുസ്‌ലിയാർ, പി കെ അസീസ് മാസ്റ്റർ, പി കെ അലി മാസ്റ്റർ, ഹസ്സൻ കുട്ടി മാസ്റ്റർ, ഇ എം അഹമ്മദ് കുട്ടി മൗലവി, കെ ഇ അലവി കുട്ടി മാസ്റ്റർ, കെ ടി അസീസ് മാസ്റ്റർ, വി ടി മൊയ്‌തീൻ മാസ്റ്റർ, മറ്റത്തു മുഹമ്മദ് മാസ്റ്റർ, സിദ്ധീക്ക് മാസ്റ്റർ, മാടശേരി അബ്ദുള്ള മുസ്‌ലിയാർ, ഇ എം കാദർ മുസ്‌ലിയാർ, മൂസക്കോയ മാസ്റ്റർ, അബ്ദു മാസ്റ്റർ തുടങ്ങിയ അധ്യാപകരെയാണ് ആദരിച്ചത്.
ആദരവ് ഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി.
മൈത്രി വെട്ടുപാറ കോഡിനേറ്റർ പി കെ നൗഷാദ് സ്വാഗതവും, കെ വി അസീസ് നന്ദിയും പറഞ്ഞു.































