പെരുവയലിന് ആമ്പുലൻസ് സമർപ്പിച്ചു.
പെരുവയൽ: രാജീവ്ഗാന്ധി ചാരിറ്റബിൾ സൊസൈറ്റി പെരുവയൽ ഉദ്ഘാടനം കോഴിക്കോട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അഡ്വ: ടി സിദ്ദീഖ് നിർവഹിച്ചു. അനുബന്ധിച്ച് പെരുവയലിൽ വെച്ച് നടന്ന ചടങ്ങിൽ ജനശ്രീ സുസ്ഥിര മിഷൻ കോഴിക്കോട് അധ്യക്ഷൻ ശ്രീ എൻ സുബ്രഹ്മണ്യൻ സൊസൈറ്റിയുടെ ആമ്പുലൻസ് നാടിന് സമർപ്പിച്ചു;
ചടങ്ങിൽ രവികുമാർ പനോളി സ്വാഗതം പറഞ്ഞു.
മൂസ മൗലവി ,എം ഷിയാലി, സുബിത തോട്ടാഞ്ചേരി, സി.ടി സുകുമാരൻ , നസീബ റായ് ,മുനീർ , ഷഹീദ് PK , സി എം സദാശിവൻ , അനീഷ് പാലാട്ട് , എം അബുബക്കർ , ഉണ്ണി , ബിജു , ഗിരീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സലീം കരിസാല നന്ദി രേഖപ്പെടുത്തി

