പ്രളയദുരിതാശ്വാസത്തിന് സൂപ്പർമാർക്കറ്റ് മാതൃക സൃഷ്ടിച്ചു ഹെല്പിങ് ഹാൻഡ്‌സ് വെള്ളിപ്പറമ്പ
സൗജന്യ സൂപ്പർമാർക്കറ്റിലൂടെ നൂറിലേറെ കുടുംബങ്ങൾക്ക് താങ്ങായി വീണ്ടും ഹെൽപിങ് ഹാൻഡ്‌സ് വെള്ളിപറമ്പ യും നന്മ - USA യും. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ ആണ് ഈ സ്‌പെഷ്യൽ സൂപ്പർ മാർക്കറ്റ് ഒരു ദിവസത്തേക്ക് തുറന്ന് വെച്ചത് . പ്രളയാബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ സൂപ്പർമാർക്കറ്റ് *പെരുവയൽ പഞ്ചായത് പ്രെസിഡൻറ്റ് വൈ വി ശാന്ത* ആദ്യ കിറ്റ് കൈമാറി പരിപാടി ഉത്‌ഘാടനം ചെയ്തു . ഭക്ഷണം, വസ്ത്രം,സ്‌കൂൾ പഠനോപകരണങ്ങൾ, ക്ലീനിംഗ്,പായ,പുതപ്പുകൾ, പാത്രങ്ങൾ തുടങ്ങിയ ഒട്ടനവധി അവശ്യ സാധനങ്ങൾ ഇവിടെ ലഭ്യമായിരുന്നു
ഒരു വീട്ടിലേക്ക് അത്യാവശ്യമുള്ള സകല സാധനങ്ങളുടെയും നിലവറ ജനങ്ങൾക്ക് മുന്നിൽ തുറന്നു വെച്ച് പ്രളയ സഹായവീഥിയിൽ വേറിട്ട മാതൃകയായി മാറിയിരിക്കുകയാണ് ഈ യുവാക്കൾ. സൂപ്പർമാർക്കറ്റ് ഒരുക്കാൻ ആവശ്യമായ സാധനങ്ങൾ മൊത്ത വിപണനശാലകളിൽ നിന്ന് വാങ്ങിയ ശേഷം രണ്ട് ദിവസത്തേക്ക് കെട്ടിടം ഏർപ്പാടാക്കിയാണ് ഇത് സാധ്യമായത് . തികച്ചും അർഹരായാവരെ നേരിട്ട് കണ്ടെത്തി 1000 മുതൽ 3000 വരെയുള്ള കൂപ്പണുകൾ സൗജന്യമായി നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഹെല്പിങ് ഹാൻഡ്‌സിന് വേണ്ടി ഹാഷിം വാവ ,ഗഫൂർ കുന്നുംപുറം, ബഷീർ പികെഎം , നൗഷാദ് കൊഴങ്ങോറൻ, സുബൈർ കുണ്ടാത്തൂർ , മുഹമ്മദലി KP, റിയാസ് V, നിസാർ (കുട്ടു) എന്നിവർ പരിപാടിയിൽ പങ്കെടുത്തു.നന്മ-USA യെ പ്രതിനിധികരിച്ചു ഷമീർ വെള്ളിപ്പറമ്പയും പങ്കെടുത്തു.




