പെരുവയൽ ഐ സി സി യിൽ മീലാദ് ഫെസ്റ്റ് തുടങ്ങി
പെരുവയൽ :കല്ലേരി സി എം മെമ്മോറിയൽ ഐ സി സി യുടെ ആഭിമുഖ്യത്തിൽ 3ദിവസങ്ങളിലായി നടന്നു വരുന്ന നബിദിന പരിപാടി "മീലാദ് ഫെസ്റ്റ് 2019" തുടങ്ങി. കേരള മുസ്‌ലിം ജമാഅത്തു കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എം അബ്ദുല്ലത്തീഫ് മുസ്‌ലിയാർ പതാക ഉയർത്തി.
വഹാബ് സഖാഫി മമ്പാട് മദ്ഹുറസൂൽ പ്രഭാഷണം നടത്തി. ഐ സി സി പ്രസിഡന്റ് കെ. സി. മൂസ സഖാഫി അദ്ധ്യക്ഷത വഹിച്ചു. കെ പി ഉമർ സഖാഫി ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ പി ബീരാൻ മുസ്‌ലിയാർ സ്വാഗതം പറഞ്ഞു. ഇന്ന് വൈകുന്നേരം 5മണിക്ക് സി എം വി എസ് ഹയർ സെക്കന്ററി മദ്രസ വിദ്യാർത്ഥി ഫെസ്റ്റ് നടക്കും
നാളെ പുലർച്ചെ 4 മണിക്ക്
മൗലിദ് മജ്‌ലിസും 7 മണിക്ക് മീലാദ് റാലിയും നടക്കും.
വൈകുന്നേരം 6 മണിക്ക് പൂർവ്വ വിദ്യാർത്ഥി ഫെസ്റ്റും നടക്കും
