Peruvayal News

Peruvayal News

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് കത്തു കൊടുത്ത വൈസ് പ്രസിഡണ്ട് ശിവദാസൻ നായർക്കെതിരെ ബ്ലോക്ക് പ്രസിഡണ്ട് വിജി മുപ്രമ്മൽ ഉന്നയിച്ച ആരോപണം അന്വേഷണ വിധേയമാക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി.


കുന്നമംഗലം : കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റിനെതിരെ അവിശ്വാസത്തിന് കത്തു കൊടുത്ത വൈസ് പ്രസിഡണ്ട് ശിവദാസൻ നായർക്കെതിരെ ബ്ലോക്ക് പ്രസിഡണ്ട് വിജി മുപ്രമ്മൽ ഉന്നയിച്ച ആരോപണം അന്വേഷണ വിധേയമാക്കണമെന്ന് വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി. 
വൈസ് പ്രസിഡണ്ട് നിരന്തര ശല്യം ചെയ്യൽ പതിവാണെന്നുള്ള ആരോപണം ഗൗരവമേറിയതാണ്. ദലിത് വിഭാഗത്തോടുള്ള ഈ മനോഭാവം  പൊറുപ്പിക്കാനാവില്ല.കുറ്റക്കാർക്കെതിരെ കർശന നിലപാടെടുക്കാൻ പോലീസ്  തയാറാവണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, സി.പി. സുമയ്യ,എസ്.പി. മധുസൂദനൻ നായർ, മുസ്‌ലിഹ് പെരിങ്ങോളം,പി.കെ. ബിന്ദു, സി. അബ്ദുറഹ്മാൻ, അനീസ് കുറ്റിക്കാട്ടൂർ, ഇൻസാഫ് പതിമംഗലം എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live