Peruvayal News

Peruvayal News

യു എ പി എ പിൻവലിക്കുക -സോളിഡാരിറ്റി

യു എ പി എ പിൻവലിക്കുക -സോളിഡാരിറ്റി 

കോഴിക്കോട് : കോഴിക്കോട്ടെ നിയമവിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് വേട്ടയിൽ യു എ പി എ ചാർത്തപ്പെട്ട യുവാവിന്റെ വീട്ടിൽ നിന്ന് ലഭിച്ച  പുസ്തകമായ 'മാർക്സിസം സാമ്രാജ്യത്വം തീവ്രവാദം: സംശയങ്ങൾക്ക്  മറുപടി' എന്ന വിപണിയിൽ ലഭ്യമായ ഒ. അബ്ദുറഹിമാന്റെ  പുസ്തകം ഉയർത്തിക്കാട്ടി  പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിരെയും
യു  എ പി  എ  എന്ന കിരാതനിയമം ലാഘവത്തോടെ എല്ലാവരിലും ചുമത്തുന്നതിരെയും പ്രതിഷേധിച്ചു കൊണ്ട് 'ഞങ്ങൾ കോഴിക്കോട്ടുകാർ,ലഖുലേഖകൾ വായിക്കുന്നവർ, പുസ്തകങ്ങൾ കൈവശമുള്ളവർ, പിണറായി പൊലീസിന് ഞങ്ങൾക്കുമേൽ യു എ പി എ ചാർത്താം'
എന്ന തലകെട്ടിൽ
 സോളിഡാരിറ്റി കോഴിക്കോട് ബീച്ചിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സർക്കാർ യു എ പി എ പിൻവലിക്കണമെന്നും  നിരോധിക്കപെടാത്ത ലഖുലേഘകളുടെയും പുസ്തകങ്ങളുടെയും പേരിൽ കേരളത്തിലെ യുവാക്കൾക്കെതിരെ ഭീകരത ചാർത്തുന്നതിലൂടെ കേരളത്തിലെ പുരോഗമന ഇടതു സർക്കാർ ഫാഷിസ്റ്റ് സമീപനം തന്നെയാണ് കടമെടുക്കുന്നതെന്നും  സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ. അഭിപ്രായപ്പെട്ടു
നൗഷാദ് സി എ, ഡോ:നിഷാദ്, സിറാജുദ്ധീൻ ഇബ്നു ഹംസ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Photo : 'ഞങ്ങൾ കോഴിക്കോട്ടുകാർ,ലഖുലേഖകൾ വായിക്കുന്നവർ, പുസ്തകങ്ങൾ കൈവശമുള്ളവർ, പിണറായി പൊലീസിന് ഞങ്ങൾക്കുമേൽ യു എ പി എ ചാർത്താം'
എന്ന തലകെട്ടിൽ
 സോളിഡാരിറ്റി കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം

ദാനിഷ് കുന്ദമംഗലം
ജില്ലാ സെക്രട്ടറി (മീഡിയ)
സോളിഡാരിറ്റി കോഴിക്കോട്
9995412028
Don't Miss
© all rights reserved and made with by pkv24live