സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളാണുള്ളത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (26 ഒഴിവ്), സെക്യൂരിറ്റി ഓഫീസര്‍ (പത്ത്), റിസ്‌ക് മാനേജര്‍ (12), ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്/ ക്രെഡിറ്റ് ഓഫീസര്‍ (പത്ത്), ഇക്കോണമിസ്റ്റ് (ഒന്ന്), ചീഫ് ഡാറ്റ സയന്റിസ്റ്റ് (ഒന്ന്), ഡാറ്റ അനലിസ്റ്റ് (മൂന്ന്), അനലിസ്റ്റ്- സീനിയര്‍ മാനേജര്‍ (രണ്ട്), ഡാറ്റ എന്‍ജിനീയര്‍ (രണ്ട്), ഡാറ്റ ആര്‍ക്കിടെക്‌ട് (രണ്ട്), ക്രെഡിറ്റ് ഓഫീസര്‍ (അഞ്ച്) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 550 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ അമ്ബത് രൂപ അടച്ചാല്‍ മതി. അവസാന തീയതി നവംബര്‍ 21. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. വിശദ വിവരങ്ങള്‍ക്ക് https://www.centralbankofindia.co.in/ സന്ദര്‍ശിക്കുക.
