കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) വിവിധ വകുപ്പുകളിലായി പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 104 ഒഴിവുകളുണ്ട്. പ്രൊഫസര്‍- 15, അസോസിയേറ്റ് പ്രൊഫസര്‍- 37, അസിസ്റ്റന്റ് പ്രൊഫസര്‍- 52 എന്നിങ്ങനെയാണ് ഒഴിവുകള്‍.
അപ്ലൈഡ് കെമിസ്ട്രി, ബയോ ടെക്‌നോളജി, കെമിക്കല്‍ ഓഷ്യാനോഗ്രാഫി, അപ്ലൈഡ് ഇക്കണോമിക്‌സ്, അറ്റ്‌മോസ്‌ഫെറിക് സയന്‍സ്, കെമിക്കല്‍ ഓഷ്യാനോഗ്രാഫി, കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഹിന്ദി, മറൈന്‍ ബയോളജി, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, ബയോളജി, മറൈന്‍ ജിയോളജി ആന്‍ഡ് ജിയോ ഫിസിക്‌സ്, ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി, ഫിസിക്‌സ്, ഷിപ്പ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിവില്‍ എന്‍ജിനീയറിംഗ്, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ലീഗല്‍ സ്റ്റഡീസ്, മാനേജ്‌മെന്റ്സ്റ്റഡീസ്, ഇലക്‌ട്രോണിക്‌സ്, ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ്, ഇന്‍സ്ട്രുമെന്റേഷന്‍, മാത്തമാറ്റികസ് തുടങ്ങിയ വകുപ്പുകളിലും സ്‌കൂളുകളിലുമാണ് ഒഴിവ്.
ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായം, യോഗ്യത തുടങ്ങിയ വിശദ വിവരങ്ങള്‍ https://www.cusat.ac.in എന്ന വെബ്‌സൈറ്റില്‍. അവസാന തീയതി ഡിസംബര്‍ രണ്ട്. ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പും ബന്ധപ്പെട്ട രേഖകളും സഹിതം തപാല്‍ മാര്‍ഗം അയക്കണം.
