കേരള എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കേരളത്തിലെ എയ്ഡഡ് മേഖലയിൽ ഹയർസെക്കൻഡറി വരെയുള്ള അനധ്യാപകരുടെ ഐക്യം കാത്തുസൂക്ഷിച്ച അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിത ശക്തിയോടെ നിരവധി പോരാട്ടങ്ങൾ നടത്തിയും നിയമയുദ്ധങ്ങൾ നടത്തിയും മുന്നേറുന്ന എയ്ഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനവും യാത്രയയപ്പ് സമ്മേളനവും 2019 നവംബർ 16 ശനിയാഴ്ച രണ്ടുമണിക്ക് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് കെ ശിവദാസനും, സെക്രട്ടറി ഉമ്മർ വെള്ളലശ്ശേരിയും അറിയിച്ചു
