Peruvayal News

Peruvayal News

താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരളോത്സവം താമരശ്ശേരി ഡിവൈ എസ് പി കെ പി അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു.


താമരശ്ശേരി അൽഫോൻസ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരളോത്സവം താമരശ്ശേരി ഡിവൈ എസ് പി കെ പി അബ്ദുൾ റസാക്ക് ഉദ്ഘാടനം ചെയ്യുന്നു.

സ്കൂൾ അസി. മാനേജർ ഫാദർ കുര്യാക്കോസ് മുകാല  ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

അധ്യാപിക ജാൻസി മനോജ് കേരളോത്സവ  സന്ദേശം നൽകി.

സ്കൂളിൽ 12 വർഷം സേവനമനുഷ്ഠിച്ച ബിജോയ്‌  സാറിന് യാത്രയയപ്പും  ചടങ്ങിൽ നൽകി.

പഠനത്തിൽ ഉന്നത നിലവാരം കാഴ്ചവെച്ചവരും  സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ വിജയികളായവരും ഡി. വൈ.എസ്. പി. യിൽ നിന്നും  സമ്മാനങ്ങൾ ഏറ്റുവാങ്ങി.

കുമാരി ധീമഹിയുടെ  ഓട്ടൻതുള്ളൽ കലോത്സവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

സ്കൂൾ പ്രിൻസിപ്പൽ ഫാ ജിൽസൺ ജോസ് സ്വാഗതവും വൈസ് പ്രിൻസിപ്പാൾ  സെബാസ്റ്റ്യൻ കെ. വി.  നന്ദിയും പ്രകാശിപ്പിച്ചു.

Don't Miss
© all rights reserved and made with by pkv24live