മുക്കം CHC ഫണ്ട് വിവാദം; യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി
മുക്കം: രാഹുൽ ഗാന്ധിയുടെ എം.പി ഫണ്ട് നിരസിച്ച മാനേജ്മെന്റ്ന്റെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് മുക്കത്ത് നിൽപ്പ് സമരം നടത്തി.
CHC തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും എന്ത് വിലകൊടുത്തും തടയുമെന്നും യൂത്ത് ലീഗ്.
സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം നിർവഹിച്ചു. മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട് അധ്യക്ഷതയും ജനറൽ സെക്രട്ടറി ജിഹാദ് തറോൽ സ്വാഗതവും പറഞ്ഞു.
തിരുമ്പാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി.
കെ.വി അബ്ദുറഹ്മാൻ, പി.കെ മുഹമ്മദ്, ഇ.പി ബാബു, എ.എം അഹമ്മദ് കുട്ടി ഹാജി, ഗഫൂർ കല്ലുരുട്ടി, കെ.പി കോയ, ജബ്ബറു മാസ്റ്റർ, സലാം തേക്കുംകുറ്റി, എം.ട്ടി സെയിത് ഫസൽ, വി.പി.എ ജലീൽ, കെ.പി അഹമ്മദ് കുട്ടി എ.കെ സാദിഖ് റാഫി മുണ്ടുപാറ, ഷിയാസ് ഇല്ലിക്കൽ, ഹനീഫ തെച്ചിയാട്, ഷറഫു കതിയോട്, ഷമീർ മുണ്ടുപാറ, നിഷാദ് തോട്ടത്തിനൻ കടവ്, ശിഹാബ് മുണ്ടുപാറ, നസീർ കല്ലുരുട്ടി, നജിമുദീൻ, പിസി അബ്ദുറഹ്മാൻ, മിദ്‌ലാജ് മുണ്ടുപാറ, അഷ്‌റഫ് ഇരട്ടകുളങ്ങര സീനത്ത് പുതിയോട്ടിൽ, സഫിയ്യ, ബുഷ്റ,എന്നിവർ സംസാരിച്ചു ട്രഷറർ അൻവർ മുണ്ടുപാറ നന്ദിയും പറഞ്ഞു.
