Peruvayal News

Peruvayal News

മാണിയമ്പലത്ത് മഹല്ല് കമ്മിറ്റി നടത്തുന്ന മത പ്രഭാഷണവും ദുആ മജിലിസിനും ഇന്നലെ ഉജ്വല തുടക്കം.


മാണിയമ്പലത്ത് മഹല്ല് കമ്മിറ്റി നടത്തുന്ന മത പ്രഭാഷണവും ദുആ മജിലിസിനും ഇന്നലെ ഉജ്വല തുടക്കം.
സമസ്ത കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട് ഒളവണ്ണ അബൂബക്കർ ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡ് എൻ.കെ ജാഫർ ഹാജി അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് പ്രമുഖ വ്യവസായി കെ.കെ റഹ്‌മാൻ കാലിക്കറ്റ് മുഖ്യാതിഥിയായി എത്തി.
ആർ.വി കുട്ടി ഹസ്സൻ ദാരിമി, ഒ.പി.എം അശ്റഫ്, ഇ.എം കോയ ഹാജി, അബൂബക്കർ വഹബി, അബ്ദുൽ കരീം ഫൈസി, അത്വീഖ് റഹ്മാൻ ഫൈസി, അബ്ദുൽ റഹീം ബാഖവി, കെ. മരക്കാർ ഹാജി, പൊതാത്ത് മുഹമ്മദ് ഹാജി, ബഷീർ പൊറ്റമ്മൽ എന്നിവർ സംബന്ധിച്ചു.  
കെ.എം. അഹമ്മദ് സ്വാഗതവും ഇടികയിൽ മുനീർ ഹാജി നന്ദിയും പറഞ്ഞു. പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനമായ ഇന്ന് ആബിദ് ഹുദവി തച്ചണ്ണ മഗ് രിബ് നിസ്കരിച്ച ഉടനെ പ്രഭാഷണം നടത്തും
Don't Miss
© all rights reserved and made with by pkv24live