നമ്മുടെ നാടിന്റെ ഐക്യവും സ്നേഹവും എന്നും നില നിൽക്കട്ടെ...
ആനക്കുഴിക്കരയിൽ എല്ലാ വിഭാഗ ജനങ്ങളും എന്നും സ്നേഹവും മതേതരത്വം കാത്തുസൂക്ഷിക്കുന്നവരാണ്.
മുസ്ലിംകളുടെ നബിദിനാഘോഷത്തിന് സ്വീകരണം നൽകുന്നതിലും ഹൈന്ദവരുടെ തിറ മഹോത്സവത്തിന് മുസ്ലിം അയൽപക്ക വീടുകൾ സൗകര്യം ചെയ്ത് കൊടുക്കുന്നതിലും നമ്മുടെ നാട് എന്നും ശ്രദ്ധ ചെലുത്തിയിരുന്നു.
ഇപ്പോളിതാ ആനക്കുഴിക്കര ചെറുകുന്നുമ്മൽ ശ്രീ ഭഗവതി ക്ഷേത്ര കമാനത്തിന്റെ ബോർഡിന്റെ താഴെ മാണിയമ്പലത്ത് മഹല്ല് കമ്മിറ്റിയുടെ മതപ്രഭാഷണത്തിന്റെ കവാട ഫ്ലക്സ് കെട്ടാനും സൗകര്യം ചെയ്ത് കൊടുത്ത ക്ഷേത്ര കമ്മിറ്റിയെ പ്രത്യേകം അഭിനന്ദിക്കുന്നു.
ഈ സ്നേഹ ബന്ധത്തെ തകർക്കാൻ ആർക്കും സാധ്യമല്ല.
ഈ സ്നേഹവും സൗഹൃദവും എന്നും നില നിൽക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ..
മഹല്ല് കമ്മിറ്റിയുടെ ചതുർദിന പ്രഭാഷണത്തിന് ഇന്ന് (27-01-2020) മുതൽ തുടക്കം കുറിക്കുന്നു. PAR
