Peruvayal News

Peruvayal News

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന : തിക്കോടി ഭാഗത്ത് നിന്നും 140 ലിറ്റർ വാഷ് പിടിച്ചെടുത്തു;

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന : തിക്കോടി ഭാഗത്ത് നിന്നും 140 ലിറ്റർ വാഷ് പിടിച്ചെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജിതം

കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് റെയ്ഡിൽ കൊയിലാണ്ടി  താലൂക്കിൽ തിക്കോടി പള്ളിക്കര ദേശത്ത് കള്ള് ഷാപ്പിന് പിറകുവശത്തെ വയലിൽ നിന്നും  7 പ്ലാസ്റ്റിക്ക്‌ പാത്രങ്ങളിലായ്   സൂക്ഷിച്ച നിലയിൽ  140 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി.കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിൽ ക്രൈം രജിസ്റ്റർ ചെയ്തു. കമ്മീഷണർ സ്ക്വാഡിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ ബിജുമോന്റെ  നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് വ്യാജവാറ്റ് നിർമാണത്തിനുള്ള ശ്രമം ഇല്ലാതാക്കിയത്. പരിശോധനാ സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്,അനിൽ,റനീഷ്, സൈമൺ എന്നിവർ പങ്കെടുത്തു.കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത് കുമാറിന്റെ നേതൃത്വത്തിൽ  സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ഇക്കാലയളവിൽ  44 കേസുകൾ രജിസ്റ്റർ ചെയ്യുകയും മേൽ കേസുകളിൽ നിന്നായി ആറായിരത്തി അഞ്ഞൂറിലധികം ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live