Peruvayal News

Peruvayal News

കെ എം സി സി : കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ പ്രതലമേകിയ പ്രസ്ഥാനം - ഖാലിദ് കിളിമുണ്ട

കെ എം സി സി : കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ പ്രതലമേകിയ പ്രസ്ഥാനം - ഖാലിദ് കിളിമുണ്ട

കുന്ദമംഗലം. കാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ രൂപവും രീതിയും നൽകിയ പ്രസ്ഥാനമാണ് കെ എം സി സി യെന്ന് മുസ്ലിം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം  ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ടപ്രസ്താവിച്ചു . കാരുണ്യ രംഗത്ത് കെ എം സി സി പ്രവര്‍ത്തകര്‍ നൽകിവരുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി നടത്തുന്ന അഭിമാനമാണ് കെ എം സി സി സോഷ്യൽ മീഡിയ ക്യാമ്പയിൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ കെഎംസിസികൾ നടത്തുന്ന സനദ്ധ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. കോവിഡ് രോഗവ്യാപനം പ്രവാസ ലോകത്തും  പ്രതിസന്ധി തീർത്തപ്പോൾ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കൂടെ എന്ന പേരിൽ പ്രവാസി ഫാമിലി ഹെൽപ് ഡെസ്കിന് രൂപം നൽകിയിരുന്നു. ഹെൽപ് ഡെസ്കിന്റെ ഭാഗമായി പ്രവാസികളുടെ ഡാറ്റ കളക്ഷൻ സംഘടിപ്പിച്ചിരുന്നു. പ്രവാസലോകത്ത്  മരുന്ന്, ഭക്ഷണം,കോവിഡ് പരിശോധന, തുടങ്ങി ഹെൽപ് ഡെസ്ക് വഴി ലഭിച്ച പരാതികളും ആവശ്യങ്ങളും വിവിധ കെ എം സി സി കളുമായി ബന്ധപ്പെട്ട് പരിഹരിക്കാൻ സാധിച്ചു. സഹായം അഭ്യർത്ഥിച്ച നാട്ടിലെ പ്രവാസി കുടുംബങ്ങൾക്ക് മരുന്ന്, ഭക്ഷണം, പെരുന്നാൾ കിറ്റ്, സാമ്പത്തിക സഹായം തുടങ്ങിയ പ്രവർത്തനങ്ങളും യൂത്ത് ലീഗ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ  കെ എം സി സി പ്രവർത്തനങ്ങളെ സംബന്ധിച്ച്  പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി മെയ് 23 മുതൽ 31 വരെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അരിയിൽ അലവി, എം ബാബുമോൻ, കുന്ദമംഗലം മണ്ഡലം റിയാദ് KMCC പ്രസിഡണ്ട് മൻസൂർ ചൂലാംവയൽ, കെ ജാഫർ സാദിഖ്, സി കെ കുഞ്ഞിമരക്കാർ ,ഐ സൽമാൻ, സൈഫുദ്ധീൻ കെ പി, യു എ ഗഫൂർ, ടി പി എം സാദിഖ്, അഡ്വ ജുനൈദ്, സിറാജ് ഇ എം, സിദ്ധീഖ് തെക്കയിൽ, കെ കെ ഷമീൽ, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, മുനീർ ഊർക്കടവ് സംസാരിച്ചു.


Don't Miss
© all rights reserved and made with by pkv24live