Peruvayal News

Peruvayal News

ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

ഈദുൽ ഫിത്വർ: ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ

ഈദുൽ ഫിത്വർ പ്രമാണിച്ച് സാധാരണ ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേ 23ന് കേരളത്തിൽ ഞായറാഴ്ച ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്‌റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം.
ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതൽ 11 വരെ അനുവദിക്കും.
ബന്ധുവീടുകൾ സന്ദർശിക്കാനായി വാഹനങ്ങളിൽ അന്തർജില്ലാ യാത്രകൾ നടത്താമെന്നും സർക്കാർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

Don't Miss
© all rights reserved and made with by pkv24live