എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പരിശോധന: 50 ലിറ്റർ വാഷ് പിടിച്ചെടുത്തു നശിപ്പിച്ചു;പ്രതികൾക്കായി അന്വേഷണം ഊർജിതം
കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ പയമ്പ്ര - കുന്ദമംഗലം
റോഡിൽ ചിന്താവളവ് ബസ് സ്റ്റോപ്പിന് അടുത്തുള്ള പിലാത്താരി ക്വാറിക്ക് സമീപം
പൊതുവഴിയിൽ വെച്ച് ബാരലിൽ സൂക്ഷിച്ച ചാരായം ഉണ്ടാക്കാൻ പാകപ്പെടുത്തിയ 50 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു.കേസ് ചേളന്നൂർ എക്സൈസ് റെയ്ഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തി. പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബു,അനുരാജ്, ഡ്രൈവർ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.