വിശ്വാസ സമർപ്പണത്തോടെ ചെറിയ പെരുന്നാൾ ഒരുക്കം
റമസാൻ മാസം വിടപറയുമ്പോൾ ആഘോഷങ്ങളില്ലാത്ത ചെറിയ പെരുന്നാളിന് (ഈദുൽ ഫിത്ർ) ഒരുക്കങ്ങളായി.
കോവിഡ് പശ്ചാത്തലത്തിൽ ബന്ധു വീടുകൾ സന്ദർശനം, അതിഥി സൽക്കാരമടക്കമുളളവ ഒഴിവാക്കിയാണ് പെരുന്നാൾ ആഘോഷം. പള്ളികളിലെയും ഈദ് ഗാഹുകളിലെയും പെരുന്നാൾ നമസ്‌കാരമില്ല.പെരുന്നാൾ ദിനത്തിലെ വിഭവസമൃദ്ധമായ സദ്യയും പലരും ഒഴിവാക്കിയിരിക്കുകയാണ്.
മുസ്ലിം സമൂഹത്തിന്റെ രണ്ട് ആഘോഷ ദിനങ്ങളിൽ ഒന്നാണ് ഈദുൽ ഫിത്ർ. നിർബന്ധ ദാനമായ (ഫിത്ർ സക്കാത്ത്) ദിനമായതുകൊണ്ടാണ് ഈദുൽ ഫിത്ർ എന്ന പേര്. ഈ ദിനത്തിലെ പ്രധാന കർമവും ഫിത്ർ സക്കാത്താണ്.
റമസാൻ വിപണിയിൽ ഇത്തവണ കാര്യമായി തിരക്കുണ്ടായില്ല. വസ്ത്രം, പാദരക്ഷ, വിപണികൾ സജീവമായില്ല.
നിസ്‌കാരം വീടുകളിൽ
പള്ളികളിൽ പെരുന്നാൾ നിസ്‌കാരം ഇല്ലാതെയാണ് ചെറിയ പെരുന്നാൾ എത്തുന്നത്. എന്നാൽ വീടുകളിൽ ചെറിയ പെരുന്നാൾ നിസ്‌കാരം നടത്തുന്നതിനു വേണ്ട നിർദേശങ്ങൾ പണ്ഡിതൻമാർ നൽകിയിട്ടുമുണ്ട്.
ഏവർക്കും
PTV24LIVE വാർത്തയുടെ
പെരുന്നാൾ ആശംസകൾ
