Peruvayal News

Peruvayal News

പരീക്ഷയുമായി ബന്ധപ്പെട്ടുളള അധ്യാപകരുടെ യാത്ര തടസപ്പെടരുതെന്ന് ഡി.ജി.പി


പരീക്ഷയുമായി ബന്ധപ്പെട്ടുളള അധ്യാപകരുടെ യാത്ര തടസപ്പെടരുതെന്ന് ഡി.ജി.പി


മെയ് 26 ന് ആരംഭിക്കുന്ന സ്‌കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽമാർ, പ്രഥമ അധ്യാപകർ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവരുടെ യാത്ര ഒരിടത്തും തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.
ഇവർക്ക് രാത്രികാലങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യേണ്ടി വരുന്നപക്ഷം തിരിച്ചറിയിൽ കാർഡും പരീക്ഷ സംബന്ധിക്കുന്ന രേഖകളും യാത്രാപാസായി പരിഗണിക്കും. സാധിക്കുന്ന സ്ഥലങ്ങളിൽ അവരുടെ യാത്രയ്ക്ക് ആവശ്യമായ സഹായം പോലീസ് നൽകണം. രാവിലെ എഴ് മുതൽ രാത്രി ഏഴ് വരെ മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു.

Don't Miss
© all rights reserved and made with by pkv24live