Peruvayal News

Peruvayal News

ആയിരങ്ങൾക് പെരുന്നാൾ ഭക്ഷണം നൽകി സഹായി വാദിസലാം


ആയിരങ്ങൾക് പെരുന്നാൾ ഭക്ഷണം നൽകി സഹായി വാദിസലാം

മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്കു, കൂട്ടിരിപ്പുകാർ, ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ, കൊറന്റൈൻ രോഗികൾ, ചൂലൂർ എം.വി. ആർ ഹോസ്പിറ്റൽ എന്നീ സ്ഥലങ്ങളിലേക്ക് പെരുന്നാൾ ഭക്ഷണം നൽകി സഹായിവദിസലാം. ഈ കോവിഡ് സാഹചര്യത്തിലും ആവശ്യമായ മുൻ കരുതലോടെയാണ് ഭക്ഷണ വിതരണം നടത്തിയത്. സഹായി വാദിസലാം ഡയറക്ടർ കെ.അബ്ദുല്ല സഅദി ചെറുവാടി ഉൽഘാടനം നിർവഹിച്ചു. കെ.എ നാസർ ചെറുവാടി അധ്യക്ഷത വഹിച്ചു. പി.വി അഹ്‌മദ്‌ കബീർ, സമദ് സഖാഫി മായനാട്, എൻ.കെ ശംസുദ്ധീൻ പെരുവയൽ, ഇസ്മയിൽ ചെമ്മരത്തൂർ, ലത്തീഫ് വെള്ളിപരമ്പ, മുനീർ മണക്കടവ് എന്നിവർ സംബന്ധിച്ചു

Don't Miss
© all rights reserved and made with by pkv24live