മാവൂർ ഗ്രാമപഞ്ചായത്തിന് മാസ്കുകൾ കൈമാറി
മാവൂർ:
മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗും, എടവണ്ണപ്പാറ മെഡികെയർ ലബോറട്ടറിയും സംയുക്തമായി മാവൂർ ഗ്രാമപഞ്ചായത്തിന് മാസ്കുകൾ കൈമാറി.
ഗ്രാമപഞ്ചായത്തിന് വേണ്ടി ശരീഫ് ഡോക്ടറിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി മുനീറത്ത് ടീച്ചർ ഏറ്റുവാങ്ങി,
മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.എം മുർത്താസ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, മെഡികെയർ മാനേജിംഗ് പാട്നർ റഹ്മത്തുള്ള, പ്രവാസി ലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്ള കോയ,അഷ്റഫ് ചെറൂപ്പ തുടങ്ങിയവർ സംബന്ധിച്ചു.
