പരിക്കേറ്റ് കിടപ്പിലായ അതിഥി തൊഴിലാളിക്ക് നാട്ടുകാരുടെ കാരുണ്യത്തിൽ യാത്രയപ്പ്
മാവൂർ .ജോലിക്കിടെ നട്ടെല്ലിന് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒറീസ സ്വദേശിക്ക് നാട്ടുകാരുടെ സഹായത്താൽ ജന്മനാട്ടിലേക്ക് മടക്കം.ഒറീസയിലെ ഖഞ്ചം സ്വദേശി മലസ്വിൻ ബാലുവിനേയാണ് (33) നാട്ടുകാർ 65,000 സ്വരൂപിച്ച് നൽകി യാത്രയാക്കിയത്. ഇയാളെ അനുഗമിച്ച് ഒറീസ സ്വദേശികളായ മറ്റ് മൂന്നു പേരുമുണ്ട്. യാത്രക്കിടെ കഴിക്കാനുള്ള ഭക്ഷണവും എല്ലായാത്ര രേഖകളും ശരിയാക്കിയാണ് നാട്ടുകാർ ഇവർക്ക് യാത്രയയപ്പ് നൽകിയത്. കഴിഞ്ഞ പതിനൊന്ന് വർഷമായി മാവൂർ കൽപ്പള്ളിയിലെ വാടക വീട്ടിൽ താമസിച്ചു പോന്ന ഇയാൾക്ക് ഒരു മാസം മുമ്പാണ് ജോലിക്കിടെ പരിക്കേറ്റത്. യാത്രയയപ്പിൽ മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത്, വൈസ് പ്രസിഡണ്ട് വളപ്പിൽ റസാഖ്, വാർഡ് മെമ്പർ സാജിത പാലിശ്ശേരി,ഐ ഐ എം പ്രൊഫസർ മനോരഞ്ചൻദാൽ ,എൻ.പി.അഹമ്മദ്, റസാഖ് എറക്കോട്ടുമ്മൽ, മജീദ് പെരിങ്കോളിൽ ,സലീം മാസ്റ്റർ എംടി, ഷരീഫ് പാലശ്ശേരി, അബ്ദുറഹിമാൻ പി.പി, അഹമ്മദ് കുട്ടി പുളക്കോട് തുടങ്ങിയവർ പങ്കെടുത്തു.
