സംസ്ഥാനത്ത് 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേരുടെ ഫലം നെഗറ്റീവായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. പത്ത് പേരുടെ ഫലം നെഗറ്റീവായി. പാലക്കാട് 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതം തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്ക് വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
