കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി തീരുമാനത്തിൻെറ ഭാഗമായി പൊതുമേഖല ബാങ്കുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സമരം നടത്തി. കോവിഡ് 19 പശ്ചാത്തലത്തിൽ വ്യാപാര വായ്പക്കുള്ള മൊറട്ടോറിയം ഒരുവർഷം ആക്കുക, മൊറട്ടോറിയം കാലയളവിലെ പലിശ/പിഴ പലിശ എന്നിവ പൂർണമായും ഒഴിവാക്കുക, കോവിഡ് 19 ലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി വ്യാപാരികൾക്ക് പരസ്പര ജാമ്യവ്യവസ്ഥയിൽ വായ്പ അനുവദിക്കുക, ബാങ്കുകൾ ഈടാക്കുന്ന അമിതമായ സർവീസ് ചാർജ് പിൻവലിക്കുക, വ്യാപാരികളോടുള്ള പൊതുമേഖലാ ബാങ്കുകളുടെയും കേന്ദ്ര സർക്കാരിൻെറയും അവഗണന അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻെറ ഭാഗമായി കോവിഡ് 19 മാനദണ്ഡം പാലിച്ച് സാമൂഹിക അകലം പാലിച്ചു കൊണ്ടായിരുന്നു സമരം നടത്തിയത്.ഫറോക്ക് മേഖലയിലെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ മാനേജർമാർക്ക് നിവേദനം നൽകിയത്
