Peruvayal News

Peruvayal News

ആര്‍ജവം പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം


ആര്‍ജവം പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കം

തകരുന്ന കാര്‍ഷിക മേഖലക്ക് താങ്ങായി സ്വതന്ത്ര കര്‍ഷക സംഘം കമ്മറ്റി സംസ്ഥാന കമ്മറ്റി ആവിഷ്‌കരിച്ച ‘ആര്‍ജവം’ പദ്ധതിക്ക് കുന്ദമംഗലത്ത് തുടക്കമായി. പച്ചക്കറി, കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കൃഷിചെയ്ത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വ്വഹിച്ചു. കൊറോണ വന്നതോടെ നമ്മള്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഭക്ഷണത്തിനാണ്. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകള്‍ തമ്മില്‍ വരെ ഒരു ബന്ധവുമില്ലാതെ അടക്കുന്ന അവസ്ഥ വന്നെന്നും പി.കെ ഫിറോസ് പറഞ്ഞു. അതിനാല്‍ സ്വയം പര്യാപ്തതയില്‍ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാതെ നമുക്ക് വേണ്ട ഭക്ഷണസാധനങ്ങള്‍ ഇവിടെ കൃഷി ചെയ്യുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സംഘം മണ്ഡലം പ്രസിഡന്റ് എ.വി മൊയ്ദീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. ഖാലിദ് കിളിമുണ്ട, മണ്ഡലം ജനറല്‍ സെക്രട്ടറി കളത്തില്‍ ഇസ്മയില്‍ മാസ്റ്റര്‍, കരിപ്പാല അബ്ദുറഹ്മാന്‍, എന്‍,കെ മുഹമ്മദ്, പഞ്ചായത്ത് കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി വെള്ളക്കാട്ട് മുഹമ്മദ് അലി, പഞ്ചായത്ത് ഭാരവാഹി കാദര്‍ ഹാജി, മാവൂര്‍ പഞ്ചായത്ത് കര്‍ഷക സംഘം ജനറല്‍ സെക്രട്ടറി മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
Don't Miss
© all rights reserved and made with by pkv24live