ഹെൽത്ത് സെന്ററും പരിസരവും വൃത്തിയാക്കി
ചെറൂപ്പ: വൃത്തിഹീനമായി കാട് മൂടി കിടന്ന ചെറൂപ്പ ഹെൽത്ത് സെന്ററും പരിസരവും ലോക് ഡൗൺ കാലം ചെറൂപ്പ യൂണിറ്റ് എസ് വൈ എസ് സ്വാന്തനം ടീമും എസ് എസ് എഫും ചേർന്ന് ശുചീകരിച്ചു. ക്ലീനിംഗ് ഉൽഘാടനം ഡോ.ജയരാജ് നിർവ്വഹിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ മജീദ്, ടി.കെ .മുഹമ്മദാലി, ബഷീർ മുസ് ലിയാർ എന്നിവർ പങ്കെടുത്തു. ശുചീകരണ പ്രവർത്തനത്തിന് മുനീർ കെ.എം, മൻസൂർ എം, നുഹ്മാൻ, റാഫി എം എന്നിവർ നേതൃത്വം നൽകി.
