എൻ.എസ്.എസ് മാസ്കും സാനിറ്റൈസറും തയ്യാറാക്കി നൽകി
എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷ എഴുതുന്ന കുട്ടികളുടേയും ഇൻവിജിലേറ്റർമാരുടെയും ഉപയോഗത്തിന്ന് എൻ.എസ്.എസ് മാസ്ക് ചാലഞ്ചിന്റെ ഭാഗമായി മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് ആയിരം മാസ്കുകളും 40 ബോട്ടിൽ സാനിറ്റൈസറും തയ്യാറാക്കി ഏൽപ്പിച്ചു.
പ്രിൻസിപ്പാൾ ടി.എം ശൈലജാ ദേവി, ഹെഡ് മാസ്റ്റർ കെ.സി സത്യാനന്ദൻ, പി.ടി.എ പ്രസിഡന്റ് എൻ. സുരേഷ് എന്നിവർ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുമയ്യ.കെ, ക്ലസ്റ്റർ കോഡിനേറ്റർ മിനി.എ.പി, ഷാംജിത്ത്.എം, ഡോ. ഷബീർ.എ.എം, വളഡിയർ ലീഡർമാരായ അനന്തു.എസ്.അശോക്, ആദിത്യ.എ, മേഘ, മന്യ മനോജ്, മിത്ര, ദേവിക നേതൃത്വം നൽകി.
