പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യുടെ ഹെൽപ്പ് ഡസ്ക് യുവമോർച്ചപെരുവയൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുവയൽ കൃഷിഭവൻ ഓഫീസിന്റെ പരിസരത്തുവെച്ച് നടന്നു.യുവമോർച്ച പഞ്ചായത്ത്പ്രസിഡണ്ട് ആദിത്യന്റെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് ബഹു: ശ്രീ നിത്യാനാന്ദൻ പരിപാടിഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: രാജീവ് സി കുറ്റിക്കാട്ടൂർ ,സെക്രട്ടറി മോനിഷ് കല്ലേരി, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ പുഷ്പാകരൻ, അമൃത ഗിരീഷ്, യുവമോർച്ച സെക്രട്ടറി ദീപേഷ്, കർഷകമോർച്ച പ്രസിഡണ്ട് ഹരിദാസൻ പട്ടോത്ത്,ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി ഷാജി എം.സി, മഹിളാ മോർച്ച പ്രസിഡണ്ട് ജയ കെ.ടി അഭിഷേക് മുണ്ടയ്ക്കൽ, സുമേഷ് പൂവാട്ടുപറമ്പ് , മേഘ മനോജ്, എന്നിവർ സംബന്ധിച്ചു.