സ്ഥാപകദിനം ആചരിച്ചു
കെ.എസ്.യു.പെരുവയൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആചരിച്ചു.കെ.എസ്.യു.കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് അക്ഷയ് ശങ്കർ പതാക ഉയർത്തി. ചടങ്ങ് പെരുവയൽ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എൻ.അബൂബക്കർ ഉൽഘാടനം ചെയ്തു.കെ.എസ്.യു പെരുവയൽ മണ്ഡലം കോർഡിനേറ്റർ സവാദ് എൻ.പി.അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് അനീഷ് പാലാട്ട് ആശംസ പ്രസംഗം നടത്തി. സൂര്യ ശങ്കർ, ശ്രീശാഖ്, സൂരജ് ശങ്കർ, അക്ഷയ് രാജ്, കെ.അതുൽ, ഇഫ്തിക്കർ,തുടങ്ങിയവർ പ്രസംഗിച്ചു.