ജപ്പാൻ കുടിവെള്ള പദ്ധതി നടക്കാത്തതിനെതിരെ ഒടുമ്പ്ര യൂത്ത് കോൺഗ്രസ്സ് നിൽപ്പു സമരം നടത്തി.
അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര 18-ാം വാർഡ് .കുടിവെള്ള ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസങ്ങൾക്ക് പരിഹാരത്തിനും വാർഡ് മെമ്പറുടെ അലസത ഇല്ലാതാക്കാനും ഒടുമ്പ്ര യൂത്ത് കോൺഗ്രസ്സ് യൂണിറ്റ് കമ്മറ്റിയുടെ നേത്യത്വത്തിൽ ഒടുമ്പ്ര ബസാറിൽ നിൽപ്പു സമരം നടത്തി.
പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എ.ഷിയാലി ഉദ്ഘാടനം നിർവഹിച്ചു. M .ധനീഷ് അദ്ധ്യക്ഷത വഹിച്ചു.ഒളവണ്ണ മണ്ഡലം വൈസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ. K .ജലീൽ V.P വിബിൻ M .ദിബീഷ് K.മുജീബ് റഹ്മാൻ M.ലതേഷ് എന്നിവർ സംസാരിച്ചു.