ഒളവണ്ണ കൈമ്പാലത്തെ മറ്റൊരു ഞ്ഞെളിയൻ പറമ്പാക്കാൻ അനുദിക്കില്ല
ഒളവണ്ണ പന്തീരാങ്കാവ് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിഷേധം.
ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥ
ഈ മാലിന്യ കൂമ്പാരം ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ തികഞ്ഞ അനാസ്ഥയാണ്, ഈ മാലിന്യങ്ങൾ മുഴുവൻ കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ നശിച്ചുപോയ സാധനങ്ങളാണ്,
പ്രളയം കഴിഞ്ഞപ്പോൾ പഞ്ചായത്തിന്റെ നിർദ്ധേശ പ്രകാരം റോഡരികിൽ ചാക്കുകെട്ടിലാക്കി പ്രളയബാധിതർ നിക്ഷേപിച്ച മാലിന്യങ്ങൾ സുരക്ഷിത സ്ഥലത്ത് കൊണ്ടുപോയി സംസ്കരിക്കും എന്നു പറഞ്ഞ് ലോറിയിൽ കയറ്റി കൊണ്ടുപോയത് മറ്റെവിടേക്കുമല്ല കൈമ്പാലം ഗ്യാസ് ഗോഡൗണിനു സമീപമുള്ള പറമ്പിലേക്കാണ് ഈ മാലിന്യങ്ങൾ മുഴുവൻ കൊണ്ടുപോയി കൂട്ടിയിട്ടത്, ഈ മലിന്യ കൂമ്പാരത്തിന് തീപിടിച്ച് ഫയർഫോഴ്സ് രണ്ടാം തവണയാണ് തീയണയ്ക്കുന്നത്, ഈ തീ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണിലേക്ക് പടർന്നാൽ വലിയൊരു അപകടമാണ് സംഭവിക്കുക ഈ ആഴ്ച്ച രണ്ടു തവണയാണ് ഈ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്, ജനങ്ങളെ വിഡ്ഡികളാക്കി ജനങ്ങൾക്കും പ്രകൃതിക്കും ഒരുപോലെ ഭീക്ഷണിയാകുന്ന രീതിയിൽ മാലിന്യം തള്ളിയ ഒളവണ്ണ ഗ്രാമ പഞ്ചായത്തിനെതിരെ ഉയരണം ജനരോഷം.
പ്രതിഷേധ സമരം DCC ജനറൽ സെക്രട്ടറി ചോലയ്ക്കൽ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു പന്തീരാങ്കാവ് മണ്ഡലം പ്രസിഡന്റ് എൻ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു, പെരുവയൽ ബ്ലോക്ക് പ്രസിഡന്റ് എ ഷിയാലി മുഖ്യ പ്രഭാഷണം നടത്തി, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് എസ്എൻ ആനന്ദൻ, ബ്ലോക്ക് വൈ: പ്രസിഡന്റ് ഓച്ചേരി വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമണി വിശ്വൻ, ഒളവണ്ണ മണ്ഡലം വൈ: പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കോന്തനാരി, മണ്ഡലം ഭാരവാഹികളായ പാട്ടത്തിൽ മഹേഷ്, കെ സജിത്ത്, ഭാരതീയ ദളിത് കോൺഗ്രസ്സ് പെരുവയൽ ബ്ലോക്ക് പ്രസിഡന്റ് യുഎം പ്രശോഭ്, എന്നിവർ സംസാരിച്ചു.