Peruvayal News

Peruvayal News

ഖാദർ കമ്മിറ്റി ശുപാർശകൾ തള്ളിക്കളയുക, ഹയർസെക്കൻഡറി ക്ലാസിൽ കുട്ടികളുടെ എണ്ണം 40 ആയി നിജപ്പെടുത്തുക, ഓൺലൈൻ വിദ്യാഭ്യാസം എല്ലാ വിദ്യാർഥികളും വിദ്യാർഥികൾക്കും പ്രാപ്തമാക്കുക, പാഠപുസ്തകങ്ങൾ ലഭ്യമാക്കുക, വർഷങ്ങളായി ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഎച്ച്എസ്ടിഎ ധർണ നടത്തി


എഎച്ച്എസ്ടിഎ ധർണ നടത്തി

കോഴിക്കോട്: ഖാദർ കമ്മിറ്റി ശുപാർശകൾ തള്ളിക്കളയുക,  ഹയർസെക്കൻഡറി ക്ലാസിൽ കുട്ടികളുടെ എണ്ണം 40 ആയി നിജപ്പെടുത്തുക, ഓൺലൈൻ വിദ്യാഭ്യാസം എല്ലാ വിദ്യാർഥികളും വിദ്യാർഥികൾക്കും പ്രാപ്തമാക്കുക, പാഠപുസ്തകങ്ങൾ ലഭ്യമാക്കുക, വർഷങ്ങളായി ശമ്പളം ലഭിക്കാത്ത അധ്യാപകർക്ക് ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ധർണ നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന ധർണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ ജോൺ അധ്യക്ഷത വഹിച്ചു. കെ.വി സുബ്രമണ്യൻ,  സംസ്ഥാന വൈസ് പ്രസിഡൻറ് അനിൽകുമാർ സംസ്ഥാന സെക്രട്ടറി രാജേഷ് ജോസ്, സംസ്ഥാന എക്സിക്യുട്ടീവ് അരുൺ തോമസ്, മൂസക്കോയ, സാബു എബ്രഹാം, മുഹമ്മദ് ഷഫീൻ,  ബോണി ജേക്കബ്, സുജിത്ത് എൻ,  ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live