പാലത്തായി പോക്സോ കേസ്: യൂത്ത് ലീഗ് ബ്ലാക്ക് സ്ട്രൈക്ക് അറ്റ് ഹോം ശ്രദ്ധേയമായി .
കുന്ദമംഗലം. പാലത്തായി പോക്സോ കേസ് പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ട് നിന്ന പിണറായി സർക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി വീടുകളിൽ ബ്ലാക്ക് സ്ട്രൈക്ക് നടത്തി. അനാഥ പെൺകുട്ടിയെ പീഢിപ്പിച്ചതിന് പിടിയിലായ ബി ജെ പി അദ്ധ്യാപക സംഘടനയുടെ നേതാവിന് ജാമ്യം ലഭിച്ചു. ഇര തന്നെ നേരിട്ടെത്തി പരാതി നൽകിയിട്ടും ആഴ്ചകൾ കഴിഞ്ഞാണ് പ്രതിയെ പിടികൂടിയത്. തൊണ്ണൂറ് ദിവസത്തിനടുത്തെത്തിയിട്ടും കുറ്റപത്രം സമർപ്പിക്കാത്ത പോലീസിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. അവസാനം എളുപ്പം ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തിയാണ് കുറ്റപത്രം തന്നെ സമർപ്പിച്ചത്. മുഖ്യമന്ത്രിയുടെ ജില്ലയിലും ശിശുക്ഷേമ മന്ത്രി കൂടി ആയ ശൈലജ ടീച്ചറുടെ മണ്ഡലത്തിലുമാണ് ഇത് സംഭവിച്ചിട്ടുള്ളത്. തദ്ധേശ തിരഞ്ഞടുപ്പ് ലക്ഷ്യമാക്കിയുള്ള മാർകിസ്റ്റ് - ബി ജെ പി അവിശുദ്ധ ബന്ധത്തിന്റെ നേരിട്ടുള്ള ഉദാഹരണമാണിത്. ഇതിനെതിരെ മണ്ഡലത്തിലെ പ്രവർത്തകരുടെ വീടുകളിൽ സംഘടിപ്പിച്ച ബ്ലാക്ക് സ്ട്രൈക്ക് യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ കെ എം എ റഷീദ് ഉൽഘാടനം ചെയ്തു. ഭാരവാഹികളായ ഒ എം നൗഷാദ്, കെ ജാഫർ സാദിഖ്, സി കെ കുഞ്ഞിമരക്കാർ, ഐ സൽമാൻ, എം പി സലീം, സി നൗഷാദ്, കെ പി സൈഫുദ്ധീൻ, യുഎ ഗഫൂർ, ടി പി എം സാദിക്ക്, സിറാജ് ഈസ്റ്റ് മലയമ്മ, അഡ്വ. ജുനൈദ്, എൻ എ അസീസ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.
