Peruvayal News

Peruvayal News

ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജീകരിച്ചു എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ


ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജീകരിച്ചു എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ

കുറ്റിക്കാട്ടൂർ : 
കോവിഡ് 19 രോഗികൾ ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ജില്ലാ  ഭരണ കൂടത്തിന്റെ കീഴിൽ ജില്ലയിൽ സജ്ജീകരിക്കുന്ന ഫസ്റ്റ്‌ലൈൻ ട്രീറ്റ് മെന്റർ സെന്റർ  സജ്ജീകരണത്തിൽ പങ്കാളികളായി എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ. 
കുറ്റിക്കാട്ടൂർ എ  ഡബ്ലിയു എച്  എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ  സജ്ജീകരിക്കുന്ന ജില്ലാ ഭരണ കൂടത്തിന്റെ  അഞ്ചാമത്തെ  ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ  സജ്ജീകരണത്തിലാണ് എസ് വൈ എസ് പെരുവയൽ സർക്കിൾ  സാന്ത്വനം പ്രവർത്തകർ പങ്കാളിയായത്.
175 കിടക്കകളോട് കൂടിയ സെന്ററാണ് ഇവിടെ സജീകരിക്കുന്നത്. 
സജ്ജീകരണ പ്രവർത്തനത്തിന് സർക്കിൾ പ്രസിഡന്റ്  ഹസൻ കോയ സഖാഫി . ജനറൽ സെക്രട്ടറി സൈനുൽ ആബിദ്  കുട്ടിക്കാട്ടൂർ. കബീർ മാസ്റ്റെർ. ഷൗക്കത്തലി തുടങ്ങിയവർ നേത്രത്വം നൽകി. 
ട്രീറ്റ് മെന്റ് സെന്റർ  പി ആർ ഒ  ജസ് വന്ത് . ഡ്രോ. മനുലാൽ .സലാം പാഴൂർ . എസ് വൈ എസ് ജില്ലാ സെക്രട്ടറി അലവി സഖാഫി കായലം തുടങ്ങിയരും സന്നിദ്ധരായിരുന്നു.
Don't Miss
© all rights reserved and made with by pkv24live