മദ്രസ അധ്യാപകർക്ക്
ഖത്തർ കെ.എം.സി.സിയുടെ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
കട്ടാങ്ങൽ: ചാത്തമംഗലം പഞ്ചായത്ത്
ഖത്തർ കെ.എം.സി.സി. വടക്കൻ മേഖലയായ മലയമ്മ റൈഞ്ചിലുള്ള മദ്രസാ അധ്യാപകർക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ എൻ.പി ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മലയമ്മ റൈഞ്ച് പ്രസിഡന്റ് പി.സി മുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു അബൂ മൗലവി അമ്പലക്കണ്ടി,റിയാസ് മലയമ്മ,മുഹമ്മദ് പി.ടി,അസീസ് സഖാഫി കളൻതോട്, ബാസിത് ഹൈത്തമി മടവൂർ,അബ്ദുറഹ്മാൻ മുസ്ലിയാർ,അബ്ദുള്ള മുസ്ലിയാർ വെണ്ണക്കോട്,,അഷ്‌റഫ് മുസ്ലിയാർ വയനാട്,സലാം മാസ്റ്റർ മലയമ്മ,എന്നിവർ പങ്കെടുത്തു
അസീസ് മുസ്ലിയാർ മലയമ്മ സ്വാഗതവും ഹക്കീം മാസ്റ്റർ കളൻതോട് നന്ദി പറഞ്ഞു
