ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജി.എസ്.ടി. കോഴ്‌സ്.
കേരള സർക്കാർ നിയന്ത്രണത്തിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി. (പി.ജി. ഡി-ജി.എസ്.ടി.) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
നികുതി പ്രാക്ടീഷണർമാർ, അക്കൗണ്ടന്റുമാർ, നിയമവിദഗ്‌ധർ, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ ഉദ്ദേശിച്ചാണ് കോഴ്‌സ്.
120 മണിക്കൂർ പരിശീലനം ഉൾപ്പെടുത്തിയാണ് വിഭാവന ചെയ്തിരിക്കുന്നത്.
അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
അവസാന തീയതി : ജൂലായ് 30
കോഴ്‌സിന്റെ സിലബസ്, ഫീസ് തുടങ്ങിയ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 9961708951, 0471 2593960.
