ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ അണുമുക്തമാക്കാന്‍ വൈറ്റ് ഗാര്‍ഡ്
ക്വാറന്‍റീന്‍ കോന്ദ്രങ്ങളും വീടുകളും പൊതു സ്ഥാപനങ്ങളും അണുമുക്തമാക്കുന്നതിന് വൈറ്റ് ഗാര്‍ഡ് ടീം രംഗത്ത്. ഫയര്‍ഫോഴ്സിന്‍റെ സേവനം അപര്യാപ്തമായ സാഹചര്യത്തിലാണ് പെരുവയല്‍ പഞ്ചായത്ത് യൂത്ത് ലീഗിന് കീഴിലുള്ള വൈറ്റ് ഗാർഡ് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിനാവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിച്ച് ടീം പ്രവര്‍ത്തനമാരംഭിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്‍റെ കോവിഡ് കെയര്‍സെന്‍റര്‍, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, അക്ഷയ കേന്ദ്രങ്ങള്‍ ,വിവിധ വീടുകള്‍ എന്നിവ ഇതിനകം അണുമുക്തമാക്കി. ഫയര്‍ഫോഴ്സിന് കൂടുതല്‍ കോന്ദ്രങ്ങളില്‍ പ്രവര്‍ത്തനം നടത്തേണ്ടി വന്നതോടെ പ്രാദേശിക തലത്തിലെ പ്രവര്‍ത്തനത്തിന് സേവനം ലഭിക്കാത്ത സാഹചര്യമാണുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍ താമസിച്ച വീടുകളും വാഹനങ്ങളും അണുമുക്തമാക്കേണ്ട സാഹചര്യവുമുണ്ട്. ഇത് പരിഗണിച്ചാണ് വൈറ്റ് ഗാര്‍ഡ് സംവിധാനമൊരുക്കിയത്. പഞ്ചായത്തിനകത്ത് സേവനം ആവശ്യമുള്ളര്‍ ബന്ധപ്പെട്ടാല്‍ സൗജന്യ സേവനം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് പ്രസിഡണ്ട് ടി.എം.ശിഹാബുദ്ദീന്‍, ജനറൽ സെക്രട്ടറി ഹാരിസ്.വി, കോ ഓര്‍ഡിനേറ്റര്‍ പി.ടി.യാസര്‍അറഫാത്ത്, ക്യാപ്റ്റന്‍ എന്‍.പി.സൈഫുദ്ദീന്‍ സംബന്ധിച്ചു.
