Peruvayal News

Peruvayal News

പ്രളയത്തില്‍ താങ്ങായ കടലിന്റെ മക്കള്‍ക്ക് ദുരിതകാലത്ത് പെരുവയലിന്‍റെ സാന്ത്വനം


പ്രളയത്തില്‍ താങ്ങായ കടലിന്റെ മക്കള്‍ക്ക്  ദുരിതകാലത്ത് പെരുവയലിന്‍റെ സാന്ത്വനം
2019ലെ പ്രളയത്തില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍പിടിച്ച കടലിന്‍റെ മക്കള്‍ക്ക് വറുതിയുടെ കാലത്ത് ഗ്രാമപഞ്ചായത്തിന്‍റെ സാന്ത്വനം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ചാലിയം , പുതിയങ്ങാടി പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് ഗ്രാമപഞ്ചായത്ത് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പ്രളയകാലത്ത് ദിവസങ്ങളോളം ഇരു പ്രദേശത്തെയും മത്സ്യതൊഴിലാളികള്‍ പെരുവയലില്‍ സജീവമായിരുന്നു. മെഡിക്കല്‍ കോളജ്- മാവൂര്‍ റോഡില്‍ കല്ലേരിയില്‍ റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ട ഘട്ടത്തില്‍ നിരവധി ബോട്ടുകള്‍ ഇറക്കിയാണ് ഇവർ ഗതാഗത സൗകര്യം ഒരുക്കിയിരുന്നത്. യാതൊരു പ്രതിഫലവും പറ്റാതെ നടത്തിയ ഈ സേവനം അവിസ്മരണീയമാണെന്ന് പ്രസിഡണ്ട് വൈ.വി.ശാന്ത പറഞ്ഞു. ട്രോളിംഗ് നിരോധന ഘട്ടത്തില്‍ ഇവരെ അവരുടെ പ്രദേശത്ത് പോയി സന്ദര്‍ശിക്കുകയും കിറ്റ് കൈമാറുകയുമായിരുന്നു. വൈസ്. പ്രസിഡണ്ട് കുന്നുമ്മല്‍ ജുമൈല, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുബിത തോട്ടാഞ്ചേരി, പി.കെ.ഷറഫുദ്ദീന്‍, മെമ്പര്‍ എന്‍.കെ.മുനീര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't Miss
© all rights reserved and made with by pkv24live