Peruvayal News

Peruvayal News

ഒളവണ്ണ പഞ്ചായത്തിലെ നാഗത്തും പാടം പൊറാട്ട് കുന്നിൽ മരം വീണ് വീട് തകർന്നു.


മരം വീണ് വീട് നിലംപൊത്തി
നാഗത്തുംപാടം:
ഒളവണ്ണ പഞ്ചായത്തിലെ നാഗത്തും പാടം പൊറാട്ട് കുന്നിൽ മരം വീണ് വീട് തകർന്നു.അയ്യം കുളങ്ങര രവീന്ദ്രൻ്റെ വീടിനു മുകളിലേക്ക് സമീപത്തെ  പറമ്പിലെ പന പൊട്ടിവീഴുകയായിരുന്നു. വിഴ്ചയിയിൽ രവീന്ദ്രൻ്റെ ഓടിട്ട വീട് പൂർണമായും തകർന്നു. രാവിലെ 8 മണിക്കാണ് അപകടം ഉണ്ടായത്. അപകട സമയം വീട്ടിൽ വിരുന്നെത്തിയവരടക്കം 9 പേർ ഉണ്ടായിരുന്നു. അപകടത്തിൽ രവീന്ദ്രൻ (70), ഭാര്യ പ്രസന്ന (64), മകൻ  പ്രജീഷ്, റിഷിൻ എന്നിവർക്ക് പരിക്കേറ്റു.  രവീന്ദ്രന് തലയിൽ തുന്നിക്കെട്ടുണ്ട്.
വീടിൻ്റെ ഓടിട്ട മേൽക്കൂര പൂർണമായും നിലംപൊത്തി. ചുമരുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വിട്ടുപ രണങ്ങൾ എല്ലാം തകർന്നു. മഠത്തിൽ അസീസsക്കം നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സ്ഥലം സന്ദർശിച്ചു.
സമീപത്തെ വീടിനും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

Don't Miss
© all rights reserved and made with by pkv24live