പാലത്തായി പീഢനം; പോക്സോ ചുമത്തുക: വെൽഫെയർ പാർട്ടി
കുറ്റിക്കാട്ടൂർ: പാലത്തായി കേസിൽ പോക്സോ ചുമത്താതെ നിസ്സാര വകുപ്പുകൾ ചേർത്ത് പ്രതിയായ പത്മരാജനെ രക്ഷപ്പെടുത്താനുള്ള സർക്കാറിന്റെ നീക്കത്തിനെതിരിൽ പ്രതിഷേധിച്ചുകൊണ്ട് വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിക്കാട്ടൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ടി പി ഷാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കെതിരിൽ പോക്സോ പോലും ചുമത്താത്തത് വലിയ വീഴ്ചയാണ്. ഇതിലൂടെ ബി.ജെ.പി നേതാവ് പത്മരാജനും ഇനിയും അറസ്റ്റ് ചെയ്യപ്പെടാത്ത കൂട്ടുപ്രതികൾക്കും രക്ഷപ്പെടാനുള്ള പഴുതൊരുക്കയാണ് കേരള സർക്കാർ. ഇടതു സർക്കാരും സംഘപരിവാറും തമ്മിലുള്ള ഒത്തുകളിയാണിത്. ബിജെപി നേതാക്കൾ പ്രതികളായി വരുന്ന കേസുകൾ അട്ടിമറിക്കാനുള്ള പോലീസ് നീക്കം തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് സമദ് നെല്ലിക്കോട്, വൈസ് പ്രസിഡന്റ് അനീസ് മുണ്ടോട്ട്, മുസ്‌ലിഹ് പെരിങ്ങോളം, ടി കെ അബ്ദുല്ല, റഫീഖ് കുറ്റിക്കാട്ടൂർ, അബ്ദുൽ അസീസ് വെന്ന്യകുഴി, നൗഫൽ മുണ്ടോട്ട്, അജൂ റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
