പിരിച്ച് വിടപ്പെട്ട ശുചീകരണ തൊഴിലാളികള്‍ “അടിച്ചു വാരല്‍ സമരം നടത്തി”.
കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ദിവസ വേതന തൊഴിലാളികളെ കോവിഡ് കാലത്ത് മനുഷ്യ രഹിതമായി പിരിച്ച് വിട്ടതിനെതിരെ കേരള ഗവ. എച്ച്.ഡി.എസ്സ്. സ്റ്റാഫ് അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി.) യുടെ നേതൃത്വത്തില്‍ അടിച്ചു വാരല്‍ സമരം നടത്തി. ജില്ലാ പ്രസിഡന്‍റ് ദിനേശ് പെരുമണ്ണ സമരം ഉദ്ഘാടനം ചെയ്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വന്തം ആരോഗ്യവും, ജീവനും പണയം വച്ചു കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ദിവസവേതന തൊഴിലാളികളെ ഒരു പ്രതിസന്ധിഘട്ടത്തിൽ പിരിച്ച് വിടുന്നത് തീര്‍ത്തും മനുഷ്യത്വരഹിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊഴിലാളി സര്‍ക്കാര്‍ എന്ന് മേനി പറയുന്ന ഇടത്പക്ഷ ജനാധിപത്യ മുന്നണി ഭരിക്കുമ്പോളാണ് നൂറോളം തൊഴിലാളികളെ ഒരു സുപ്രഭാതത്തില്‍ ജോലിയില്‍ നിന്ന് പിരിച്ച് വിടുന്നത്. കോവിഡ് ഡ്യൂട്ടിയിലായിരുന്നു എന്നുള്ളത് കൊണ്ട് ഉടൻ തന്നെ മറ്റൊരു ജോലി സംഘടിപ്പിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന വസ്തുത നിലനില്‍ക്കേ ഇവരെ ഇറക്കി വിടാന്‍ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ അധികൃതരും ഒത്താശചെയ്യുകയാണുണ്ടായത്. സ്വന്തം വീടുകളിലെ പട്ടിണി മാറ്റാൻ വേണ്ടിയാണെങ്കിലും, ലോകം പകച്ചു നിന്ന പ്രതിസന്ധി ഘട്ടത്തിൽ തന്‍റേടത്തോടെ മുന്നിട്ടിറങ്ങി കൊറോണയെ നേരിടാൻ സധൈര്യം ജോലി ചെയ്ത് കൊണ്ടിരുന്ന ഇവരുടെ സാമൂഹ്യ പ്രതിബദ്ധതകൊണ്ടാണ് മെഡിക്കല്‍ കോളേജ് പരിസരം ശുചിയാക്കികൊണ്ടുള്ള വിത്യസ്ത രീതിയിലുള്ള അടിച്ചു വാരല്‍ സമരം ഇവര്‍ നടത്തിയത്. വർക്കിംങ്ങ് പ്രസിഡണ്ട് കെ സി പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തില്‍ ജില്ലാ സെക്രട്ടറി വിബീഷ് കമ്മനക്കണ്ടി സ്വാഗതം ആശംസിച്ചു. വി. പി. ബാലൻ, കെ.വിജയ നിർമ്മല, പി.ഷാജി, കെ. ബിന്ദു, കെ.മിനിത, കെ.ബിജു,കെ.കെ.സരോജിനി തുടങ്ങിയവർ പ്രസംഗിച്ചു
