മലയമ്മ മൂന്നാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
പ്രവാസികൾക്ക് സ്നേഹ വിരുന്നൊരുക്കി
കട്ടാങ്ങൽ: മലയമ്മ മൂന്നാം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോറെന്റൈനിൽ കഴിയുന്ന വാർഡ് പരിധിയിലുള്ള മുഴുവൻ പ്രവാസികൾക്കും സ്നേഹ
വിരുന്നൊരുക്കി. മൂന്നാംവാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് എ.കെ.ഇബ്രാഹിം ഹാജി പഞ്ചായത്ത് യൂത്ത്‌ലീഗ് സെക്രട്ടറി റിയാസ് മലയമ്മക്ക് ഭക്ഷണ ക്വിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.
സി.കെ മഹ്മൂദ് മാസ്റ്റർ, പി കരീം ഹാജി, പാലാട്ടുമൽ ഹമീദ് ഹാജി, അഹമ്മദ് കുട്ടി എലത്തൂർ, കുഞ്ഞിമരക്കാർ മലയമ്മ, കെ കെ അശ്മിൻ, കെ.കെ.ടി അബൂബക്കർ, പി പി മുജീബ്, സി കെ.ജൗഹർ തുടങ്ങിയവർ സംബന്ധിച്ചു.
