Peruvayal News

Peruvayal News

കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു


സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്
കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി
 ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സിവില്‍ സ്റ്റേഷനിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. ഓഫീസുകളിലേക്ക് അയക്കേണ്ട അപേക്ഷകള്‍ അതത് വകുപ്പുകളിലേക്ക് ഇ മെയില്‍ മുഖേന അയക്കാം. വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട ഓഫീസ് ഫോണില്‍ വിളിക്കണം.
Don't Miss
© all rights reserved and made with by pkv24live