പുള്ളാവൂർ സഹചാരി സെൻ്റർ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു
പുള്ളാവൂർ: കോവിഡ് 19 കാരണം ദുരിതമനുഭവിക്കുന്ന നാട്ടിലും മറുനാട്ടിലുമായി ദർസുകളിലും അറബിക് കോളേജുകളിലും മദ്രസകളിലും ജോലി ചെയ്യുന്ന ഉസ്താദുമാർക്കും അനാഥർക്കുമായി എസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻ്റർ പുള്ളാവൂർ പെരുന്നാൾ കിറ്റ് വിതരണം നടത്തി. ഉസ്താദുമാർക്ക് വേണ്ടി കിറ്റുകൾ കൊടുവള്ളി റൈഞ്ച് മദ്രസ മാനേജ്മെൻ്റ് സെക്രട്ടറി കെ.ടി അസീസ് പുള്ളാവൂർ വിഖായ പ്രതിനിധികളായ എ. ജാബിർ, ടി.എം നൂറുദ്ദീൻ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്‌തു..ടി.കെ ശബീർ കെ.ശുകൂർ, ക്ലസ്റ്റർ സെക്രട്ടറി സാലിം അശ്അരി, എ.ജംഷീർ പി.അബ്ദുറഹീം, കെ.ഷമീൽ, കെ.പി നസീം, കെ.പി ബഷീറുദ്ദീൻ നേതൃത്വം നൽകി
