കൗമാരക്കാർക്ക് വഴികാട്ടിയായി ഋഷിരാജ് സിങ് IPS
പന്തീരാങ്കാവ്: ഹിദായ പബ്ലിക്സ്കൂളിലെ കൊച്ചുകൂട്ടുകാർക്ക് വഴികാട്ടിയായി ഋഷിരാജ്‌സിംഗ് ഐ. പി. എസ്.'കൗമാരപ്രായ പ്രശ്നങ്ങളും ലഹരിഉപയോഗവും എന്ന വിഷയത്തിൽ സൂം മീറ്റിങ്ങിലൂടെയായിരുന്നു അദ്ദേഹം കുട്ടികളുമായും രക്ഷിതാക്കളുമായും അദ്ധ്യാപകരുമായുംസംവദിച്ചത് . കൗമാരപ്രായക്കാർ നേരിടുന്ന മാനസികസമ്മർദവും അവർ ലഹരിയിലേക്കെത്തിചേരുന്ന വഴികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒരുപോലെ ഉപകാരപ്രദമാകുന്നരീതിയിലായിരുന്നു ചർച്ച മുന്നോട്ടുപോയത്.കോവിഡു കാലത്തെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ റാഷിദ് ഇബ്രാഹിം സർ,അക്കാഡമിക് അഡ്മിനിസ്ട്രേറ്റർ രാംപ്രസാദ് സർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ റാഷിദ് ഇബ്രാഹിം സഖാഫി തുടങ്ങിയവർ സംസാരിച്ചു .
