സേവാഭാരതി പെരുവയൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി
പൂവാട്ടുപറമ്പ് :സേവാഭാരതി പെരുവയൽ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി കണ്ടയ്ന്മെന്റ് സോണിൽ ഉൾപ്പെട്ട പൂവാട്ടുപറമ്പ അങ്ങാടിയിലെ കച്ചവട സ്ഥാപനങ്ങൾ, ബാങ്കുകൾ, ക്ലിനിക്, മെഡിക്കൽ ഷോപ്പ്&ലാബ് , പെട്രോൾ പമ്പ്, പാൽ സൊസൈറ്റി, മത്സ്യമാർക്കറ്റ്, കൃഷിഭവൻ, റേഷൻ ഷോപ്പ്, അക്ഷയ പഞ്ചായത്ത് പരിസരം ,ടൗൺ പള്ളി പരിസരം മുതലായ പൊതുജനങ്ങളും വ്യാപാരികളും ഇടപെടുന്ന സ്ഥലങ്ങളിൽ അണുനശീകരണം നടത്തി.
പഞ്ചായത്ത് ജനറൽ സെക്രട്ടറി സി പി രഞ്ജിത്ത്
ജോയിൻ സെക്രട്ടറി അനൂപ് കളത്തിങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ
സേവാഭാരതി സന്നദ്ധ സേവ പരിശീലനം നേടിയ വളണ്ടിയർമാർ പൂവാട്ടുപറമ്പ് അങ്ങാടിയും പരിസരവും അണുവിമുക്തമാക്കി
