ജെസിഐ ദിനത്തോടനുബന്ധിച്ച് കുറ്റിക്കാട്ടൂർ ലോം കോഴിക്കോട് ജില്ലയിലെ വിവിധ ഹോസ്പിറ്റലുകളിൽ ഉള്ള പ്രൊഫഷണൽ ഡോക്ടേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ട് ഓൺലൈൻ സൂം മീറ്റിംഗ് സംഘടിപ്പിച്ചു.
2.7.2020 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് ചേർന്ന സൂം മീറ്റിങ്ങിൽ മുപ്പതോളം വളണ്ടിയർ വിംഗും ഒമ്പതോളം പ്രൊഫഷണൽ ഡോക്ടർമാരും പങ്കെടുത്തു. ലോമിൻ്റെ സെക്രട്ടറി മുനവ്വർ ഫൈറോസ് സ്വാഗതവും, പ്രസിഡണ്ട് ലുബ്ന റഹ്മാൻ അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളും, ഇന്ന് സമൂഹത്തിൽ ശാരീരികമായും മാനസികമായും പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരെ കുറിച്ച് മുഖ്യചർച്ച അജണ്ടയായിരുന്നു.
ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഈ കോവിഡ് കാലത്ത് കുറ്റിക്കാട്ടുർ ലോംമിന് സാധിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ വിവിധതരം ട്രെയിനിംഗ് പ്രോഗ്രാമുകളും സംങ്കടിപ്പിച്ചിട്ടുണ്ട്.
