Peruvayal News

Peruvayal News

സ്കോൾ കേരളയിൽ രണ്ടാം വർഷ പ്രവേശനം ; ഇപ്പോൾ അപേക്ഷിക്കാം


സ്കോൾ കേരള ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും ഓഗസ്റ്റ് 3 വരെ ഓൺലൈനായി   www.scolekerala.org വഴി രജിസ്റ്റർ ചെയ്യാം. 

പ്രവേശനം ആർക്കൊക്കെ ..?? 

✅ 2009–10 മുതൽ ഹയർ സെക്കൻഡറി കേരള സിലബസിൽ പ്രവേശനം നേടി, 2019 മാർച്ച് വരെ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഫീസ് അടച്ച് റജിസ്റ്റർ ചെയ്തെങ്കിലും രണ്ടാം വർഷ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ സാധിക്കാത്ത വിദ്യാർഥികൾക്കു രണ്ടാം വർഷ പ്രവേശനത്തിന് അപേക്ഷ നൽകാം.

✅ സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ് സ്റ്റേറ്റ് ബോർഡുകൾ എന്നിവ മുഖേന ഒന്നാം വർഷ ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കിയ ശേഷം, രണ്ടാം വർഷം കേരള സിലബസിൽ സ്കോൾ കേരള മുഖേന പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും (ലാറ്ററൽ എൻട്രി വിഭാഗം) അപേക്ഷിക്കാം. 

✅ 2009–10 മുതൽ, ഓപ്പൺ സ്കൂൾ–സ്കോൾ കേരളയിൽ ഓപ്പൺ റഗുലർ, പ്രൈവറ്റ് റജിസ്ട്രേഷൻ വിഭാഗത്തിൽ റജിസ്റ്റർ ചെയ്യുകയും ഒന്നാം വർഷ പരീക്ഷയ്ക്കു ഫീസ് അടച്ച് റജിസ്റ്റർ ചെയ്യുകയും എന്നാൽ 2020 മാർച്ച് വരെയുള്ള രണ്ടാം വർഷ പരീക്ഷയ്ക്കു ഫീസ് അടച്ചു റജിസ്റ്റർ ‍ചെയ്യാൻ സാധിക്കാതെ പോകുകയും ചെയ്തവർക്ക് അവർ മുൻപു റജിസ്റ്റർ ചെയ്തിരുന്ന സബ്ജക്ട് കോംബിനേഷനിൽ പുഃനപ്രവേശനം തേടാം.

എങ്ങിനെ അപേക്ഷിക്കും

✅ അപേക്ഷാ പ്രിന്റ് ഔട്ടും മറ്റു രേഖകളും എക്സിക്യൂട്ടീവ് ഡയറക്ടർ സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭിക്കണം. 

അവസാന തിയ്യതി : ഓഗസ്റ്റ് 5
ഫോൺ: 0471 2342950, 2342271.


Don't Miss
© all rights reserved and made with by pkv24live